ഒരു പുണ്യ പൂങ്കാവനം കലാപഭൂമിയാക്കിയവരോട് കേരളം പൊറുക്കില്ല..
ശബരിമല ഡ്യൂട്ടികിട്ടൂന്ന പോലീസ്, വ്രതമനുഷ്ഠിച്ചു മുടിയും താടിയും വളർത്തി ജോലിചെയ്‌യുന്നത് കേരളം കണ്ടു. ഭക്തിപൂർവ്വം പതിനെട്ടാം പടി കയറുന്നവരെ സഹായിക്കുന്നതും
കണ്ടു. പാദരക്ഷകളും ബെൽറ്റും ഒന്നുമില്ലായിരുന്നു. മതസൗഹാർദ്ദത്തിന്റെ പ്രത്യക്ഷ രൂപമായി
വളർന്നു വടവൃക്ഷസമാനമായി ശബരിമല. മണ്ഡലകാലത്തുമാത്രം തുറന്നിരുന്ന നട ഭക്തരുടെ എണ്ണം
അനുദിനം വര്ധിച്ചുവരുന്നതിനെ കണക്കിലെടുത്തു എല്ലാമാസവും തുറന്നു. ലോകമെംമ്പാടുമുള്ള
അയ്യപ്പഭക്തരുടെ തീർത്ഥാടന കേന്ദ്രമായി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരാധനാലയമായി.
പക്ഷെ ഇന്ന് ഭാരതമൊട്ടുക്കുമുള്ള വിശ്വാസികളിൽ
ആശങ്കയുളവാക്കുന്ന ഒരു സ്ഥിതിയുണ്ടായിരിക്കുന്നു.
ആരാണ് ഇതിനുപിന്നിൽ?
ആരാണ് ഇതിനുത്തരവാദി?
അല്പമെങ്കിലും ദൈവവിശ്വാസമുള്ള എല്ലാവരും ചിന്തിക്കേണ്ടതാണ്.
Ø ക്ഷേത്രപ്രവേശനാനുമതി
അവകാശപ്പെടുന്ന യുവതികൾ യഥാർത്ഥ വിശാസികൾ അല്ലെന്നുളത് പകൽ പോലെ സത്യമാണ്..!
Ø അവർക്കു
അനുമതി നൽകിയ കോടതിയും അതിനുപിന്നിൽ ചരടുവലിച്ച ബുദ്ധിശാലികൾക്കും ശബരിമലയുടെ പരിപാവനത
ഒരു പ്രശ്നമേയല്ലായിരുന്നു. ഒരു വളഞ്ഞ വഴിയിലൂടെയുള്ള
സ്വാർത്ഥ താല്പര്യം..!
Ø 'ഈ
സുവർണാവസരം' മുതലാക്കാനിറങ്ങിയ ബി ജെ പി, ശബരിമലയെയോർത്തു
മുതലക്കണ്ണീരാണൊഴുക്കുന്നതെന്നു കേരളമെന്നേ അറിഞ്ഞു..!
Ø ഒരു
സാമൂഹ്യ പരിഷ്കർത്താവിന്റെ കോട്ടണിയണമെന്നു
മാത്രം മനക്കോട്ട കെട്ടിയ മന്ത്രിമുഖ്യനും, വരും കാലത്തു 'സ്ത്രീ പ്രവേശനം ഞങ്ങൾ
നടപ്പാക്കി' എന്ന് കൊട്ടിഘോഷിക്കാമെന്നു കരുതുന്ന ഇടതുപക്ഷവും..!
Ø ഹിന്ദുക്കൾക്കുവേണ്ടി
തുറന്ന പിന്തുണ പ്രഖാപിക്കുവാൻ ജാള്യത കാണിക്കുന്ന
വ്യത്യസ്ത അഭിപ്രായക്കാരായ കോൺഗ്രസ്സും, അവരുടെ നിക്ഷ്പക്ഷരായ കേന്ദ്ര നേതാക്കളും..!
ഇവർ ഒരുമയോടെയല്ലെങ്കിലും വിശ്വാസികൾക്കെല്ലാം കുഴിമാടമൊരുക്കുകയാണ്..!
ഒരുകലാപമുണ്ടാക്കി അതിന്റെ പൂർണഉത്തരവാദിത്വം
ഇടതിന്റേയും, വലതിന്റെയും തലയിൽ കെട്ടിവച്ചാൽ അടുത്തതവണ കേരളം ഭരിക്കാമെന്നു കൂർമബുദ്ധിക്കാരനായ
പ്രധാനമന്ത്രി കരുതിക്കാണും. ആദരിക്കണം ഇതുവരെ ശബരിമല സംഭവം അദ്ദേഹമറിഞ്ഞില്ല...!
തൃപ്തി ദേശായിയെന്ന അവതാരത്തിന്റെ ലക്ഷ്യമെന്താണ്?
ആരാണ് ഇതിനുത്തരവാദി?
കാലം നമ്മെ മനസിലാക്കും. പക്ഷെ അപ്പോഴേക്കും
പുണ്യപൂങ്കാവനം പൂട്ടിക്കെട്ടേണ്ടിവരും..!
ഭാരതത്തിലൊരിടത്തുമില്ലാത്ത ഒരു സങ്കൽപം. ജാതി മത ചിന്തകൾക്കും, കക്ഷി രാഷ്ട്രീയ
ചിന്താഗതികൾക്കും മറ്റുമിടമില്ലാത്ത സാധാരണ ജനങ്ങളുടെ ഒരു ആരാധനാലയം. അത് തകർന്നുകാണാൻ
ആഗ്രഹിക്കുന്ന മനസ്സ് കഠിനമാണ്. വാവർ പള്ളിയും, ഒരു ക്രിസ്താനിയായ യേശുദാസുപാടിയ ഉറക്കുപാട്ടുമായി
കാലാകാലങ്ങളായി കാനന മദ്ധ്യേ നൈഷ്ഠികബ്രഹ്മചര്യമനുഷ്ഠിക്കുന്ന ആ ദൈവിക സങ്കല്പത്തെ
വിശാസികൾക്കു മാത്രമേ സംരക്ഷിക്കുവാൻ കഴിയു...!
ഇതിന്റെ തീവ്രത തുടങ്ങുന്നതേയുളളു. കേരളത്തിലെ മത മൈത്രീബന്ധം തകർക്കണം. ഇത് ഭാവിയിലുണ്ടാകാവുന്ന കടന്നുകയറ്റങ്ങളുടെ ആരംഭമാണ്!
ഹിന്ദുവും, ക്രിസ്ത്യാനിയും, മുസൽമാനും ഒക്കെ ഒന്നിച്ചു കൈകോർക്കുന്ന ഓണം പോലുള്ള ആഘോഷങ്ങൾ മറ്റെവിടെയാണുള്ളത്? അത് തകർക്കണം! ആ തകർച്ചയിലൂടെയെങ്കിലും സമ്പൂർണ സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള
കൊച്ചുകേരളത്തിന്റെ അധികാരത്തിലെത്തണം!
വിശ്വാസികളായ
കോൺഗ്രസ്സുകാരും, അല്പമെങ്കിലും വിശ്വാസമുള്ള
കമ്യൂണിസ്റ്റുകാരും, ഹൈന്ദവിശ്വാസങ്ങളെ പ്രത്യക്ഷമായി അംഗീകരിക്കുന്ന ബി ജെ പി ക്കാരും,
ഭാവിയിലെ ഇരകളാകാവുന്ന മുസ്ളീം-ക്രൈസ്തവ സഹോദരങ്ങളും
ഇന്ന് അയ്യപ്പ വിശ്വാസികൾക്കൊപ്പം നിന്നാൽ ഭാവിയിലുണ്ടാകാവുന്ന ആക്രമണങ്ങളെ
കേരള ജനതയ്ക്കു ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കാം.
No comments:
Post a Comment