ശബരിമല
വിഷയത്തിൽ തമ്മിൽ തല്ലണ്ട സമയമല്ലിത്. ഇതിന്റെ
പിന്നിൽ ഒരു വലിയ ഗൂഢാലോചനയുണ്ടാകാം! അത് പിണറായിയെ ഇറക്കാനാണെന്നും, കോൺഗസ്സിനെ ചതിക്കാനാണെന്നും, ഹിന്ദുക്കളുടെ വിശ്വാസത്തോടുള്ള കടന്നുകയറ്റമാണെന്നും ഒന്നും തെറ്റിദ്ധരിക്കേണ്ട!
ഇതിന്റെ
തീവ്രത തുടങ്ങുന്നതേയുളളു. കേരളത്തിലെ മത മൈത്രീബന്ധം തകർക്കണം.
ഹിന്ദുവിന്റെ തോളിൽ കേറാൻ എളുപ്പമാണ്. എന്നാൽ ഇത് ഭാവിയിലുണ്ടാകാവുന്ന കടന്നുകയറ്റങ്ങളുടെ ആരംഭമാണ്!
ഹിന്ദുവും,
ക്രിസ്ത്യാനിയും, മുസൽമാനും ഒക്കെ ഒന്നിച്ചു കൈകോർക്കുന്ന ഓണം
പോലുള്ള ആഘോഷങ്ങൾ മറ്റെവിടെയാണുള്ളത്? അത്
തകർക്കണം! ആ തകർച്ചയിലൂടെയെങ്കിലും സമ്പൂർണ സോഷ്യലിസ്റ്റ്
ചിന്താഗതിയുള്ള കൊച്ചുകേരളത്തിന്റെ അധികാരത്തിലെത്തണം!
കോൺഗ്രസ്സും,
കമ്യൂണിസ്റ്റും, ലീഗും, കേരളാ കോൺഗ്രസ്സും, മറ്റെല്ലാ രാഷ്ട്രീയ കക്ഷികളും അല്പമെങ്കിലും സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള ബി.ജെ.പി. ക്കാരും
ഇന്ന് ഹിന്ദുമത വിശ്വാസികൾക്കൊപ്പം നിന്നാൽ ക്രിസ്ത്യാനികൾക്കോ, മുസ്ലീമുകൾക്കോ ഭാവിയിലുണ്ടാകാവുന്ന ആക്രമണങ്ങളെ കേരളീയ ജനതയ്ക്കു ഒറ്റക്കെട്ടായി
ചെറുത്തു തോൽപ്പിക്കാം.
യാതൊരു
രാക്ഷ്ട്രീയ കക്ഷികളുടെയും പിന്തുണയില്ലാതെ, വ്യക്തമായഭിപ്രായം പറഞ്ഞ രാഹുൽ ഈശ്വറിനുവേണ്ടി ഒരു വാക്കുപറയുവാൻ എത്രപേരുണ്ട് കേരളത്തിൽ! രാഹുൽ തുറന്നു
പറഞ്ഞു 'ഇത് ബ്രാഹ്മണ മേധാവിത്വമാഗ്രഹിക്കുന്ന ഒരു നിഗുഢ ശക്തിയുടെ തന്ത്രപരമായ നീക്കമാണ്'
ശബരിമലയിൽ
അടികൊണ്ടതു അവിടെയുണ്ടായിരുന്ന വിശ്വാസികൾക്കുമാത്രമല്ല.
എന്നെപ്പോലെ സമാന ചിന്താഗതിക്കാരായ കേരളത്തിനകത്തും പുറത്തുമായുള്ള ലക്ഷോപലക്ഷം ജനങ്ങൾക്കും കൂടിയാണ്. അവർ സമരത്തിനായിറങ്ങിയാൽ
വീട്ടിൽ കഞ്ഞികുടിയുണ്ടാവില്ല. തോഴിൽ ചെയ്തു ജീവിക്കുന്ന ഒരു വലിയ സമൂഹം ടി വി യിലൂടെ പുറത്തുവരുന്ന ദൃശ്യങ്ങൾ
കണ്ടു മനമുരുകുകയാണ്. അക്ഷരാർത്ഥത്തിൽ 'നാമം ജപിക്കുകയാണ്' ശാന്തിക്കും സമാധാനത്തിനും വേണ്ടി..!
സതി ആചാരമായിരുന്നില്ല.
ഭർത്താവുമരിച്ചുകിടക്കുന്ന സ്ത്രീകളോട് കാമഭ്രാന്തന്മാരായ
കുടുംബാന്ഗങ്ങളുടെ സമീപനം സഹിക്കാൻ വയ്യാതെവന്ന സ്ത്രീകൾ സ്വയം എടുത്ത തീരുമാനം.അതിനെ
ചിലർ ആചാരമാക്കി. അത് പിഴുതെറിയാൻ എളുപ്പവുമായിരുന്നു. പിന്നെ മറുമറയ്ക്കൽ. ഒരു സാഡിസ്റ്റുചിന്താഗതി.
അതിന്നും നടക്കുന്നു. നിശാക്ലബ്ബ്കളിലെന്നുമാത്രം..!
No comments:
Post a Comment