Saturday 2 September 2023

 ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു. പാശ്ചാത്യ സഭകൾ ഈ ദിവസത്തെ ഗുഡ്‌ ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓർത്തഡോക്സ്‌ സഭകൾ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച (Great Friday, ഗ്രെയിറ്റ്‌ ഫ്രൈഡേ ) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകൾ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പരാമർശിക്കാറുണ്ട്.

നമ്മുടെ സഹോദരരായ ഈ സുഹൃത്തുക്കളുടെ പ്രാർത്ഥനാ പൂർവമുള്ള അനുസ്മരണ നാളുകളിൽ നമുക്കേവർക്കും പങ്കു ചേരാം.
പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും നാളുകൾക്കായി നമുക്കെല്ലാവർക്കും കാത്തിരിക്കാം.

സസ്നേഹം

എസ് കെ നായർ

 

ശ്രീമതി.എ.ആർ.പ്രിയക്ക്  അനുമോദനങ്ങളുടെ പൂച്ചെണ്ടുകൾ

*ബാംഗ്ലൂർ നോർത്ത് യൂണിവേഴ്സിറ്റിയിൽ (MEd) എം.ഇ.എഡ് നു ഒന്നാം റാങ്കും  ഗോൾഡ് മെഡലും  കരസ്ഥമാക്കിയ ശ്രീമതി.എ.ആർ.പ്രിയക്ക്  അനുമോദനങ്ങളുടെ പൂച്ചെണ്ടുകൾ*.

കേരള സമാജം ദൂരവാണിനഗറിന്റെ സജീവ പ്രവർത്തകനും മുൻ ഖജാന്ജിയുമായ ശ്രീ ജി.രാധാകൃഷ്ണൻ നായരുടെയും ശ്രീമതി അംബികയുടെയും ഏക പുത്രിയാണ് ശ്രീമതി.എ.ആർ പ്രിയ.



ബാംഗ്ലൂരിലെ (കല്യാൺ നഗറിലുള്ള) ഒരു മികച്ച വിദ്യാഭ്യാസസ്ഥാപനമായ മാക്സ് വെൽ പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പലാണ് ശ്രീമതി പ്രിയ. നഗരത്തിലെ ക്രൈസ്റ്റ്   കോളേജിൽ നിന്നും (BSc) ബിരുദവും, ബാംഗ്ലൂർ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സ്റ്റാറ്റിറ്റിക്സിൽ (MSc) ബിരുദാനന്തര ബിരുദവുമെടുത്തു. 2022 -23 വർഷത്തെ എം എഡ്  പരീക്ഷയ്ക്കാണ് ഒന്നാം റാങ്കും സ്വർണ്ണ മെഡലും ലഭിച്ചത്.

ഇത് രണ്ടാം തവണയാണ് ശ്രീമതി പ്രിയ യൂണിവേഴ്സിറ്റി തലത്തിലുള്ള സ്വർണ്ണ മെഡൽ കരസ്ഥമാക്കുന്നത്.. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള  . CMR  കോളേജിൽ നിന്നും BEd നു  2008 ൽ സ്വർണ്ണ മെഡലും റാങ്കും നേടിയിട്ടുണ്ട്.

മാക്സ് വെൽ  സ്കൂളിന്റെ സ്ഥാപകനും കെ എൻ എസ എസിന്റെ സ്ഥാപകാംഗവുമായിരുന്ന ദിവംഗതനായ  കെ എസ ബാബുവിന്റെയും ശ്രീമതി ഉഷാകുമാരിയുടെയും  പുത്രൻ ശ്രീ അജിത് ബാബുവിന്റെ പ്രിയപത്നിയാണ് ശ്രീമതി എ ആർ പ്രിയ. ഒൻപതാം ക്‌ളാസുകാരനായ അഭിമന്യു മകനും, മൂന്നാം ക്‌ളാസിൽ പഠിക്കുന്ന അതിഥി മകളും.

2023 ജൂലായ് 4 നു കോലാർ  നന്ദിനി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന നടന്ന ബിരുദ ദാന ചടങ്ങിൽ ബഹുമാനപ്പെട്ട കർണാടക ഗവർണർ   ശ്രീ തവാർ ചന്ദ്‌ ഗെഹ്ലോട്ട്   സ്വർണ്ണ മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

ശ്രീമതി എ ആർ പ്രിയയ്ക്ക് അനുമോദനങ്ങൾ.

 

കർക്കിടക വാവ് - ഒരാചാരം ..

പിതൃക്കളുടെ ആത്മശാന്തിക്കായി ബലിയര്പ്പിക്കുന്ന ദിവസമായാണ് കര്ക്കിടക വാവിനെ കണക്കാക്കുന്നത്. ഇന്നത്തെ ശ്രാദ്ധമൂട്ടല് പിതൃക്കള്ക്ക് ഒരു വര്ഷത്തേക്ക് ശാന്തി നൽകുമെന്നും കണക്കാക്കുന്നു.

എല്ലാം ഒരു വിശ്വാസം..!
ഇതോടൊപ്പമുള്ള ബലി- ആചാരാനുഷ്ടാനങ്ങളെക്കാൾ ഈ വിശ്വാസത്തിനു പിന്നിൽ, നമ്മെ വിട്ടുപിരിഞ്ഞ, നമുക്ക് ജന്മം നൽകിയ(ഓർമകളിൽ നിലനിൽക്കുന്ന) പിതൃക്കൾക്കളെയെല്ലാം നന്ദിപൂർവം സ്മരിക്കുന്ന, അവരുടെ ആത്മാക്കളുടെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്ന ഒരു സുദിനമാണിന്ന്..
**********
മൺ മറഞ്ഞ നമ്മുടെ പൂർവികർക്കെല്ലാം
സ്നേഹാദരങ്ങളർപ്പിക്കാം.

SK NAIR

 ജന നായകൻ ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലികൾ.


1969 ലാണ് മീശ മുളക്കാത്ത ചുറുചുറുക്കാർന്ന ഒരു വിദ്യാർത്ഥി നേതാവിനെ ആദ്യമായി കാണുന്നത്. സെന്റ് ജോൺസ് ഹൈ സക്കൂളിലെ കെ എസ് യു വിന്റെ യൂണിറ്റ് തുടങ്ങുന്നതിനായി പരേതനായ സഹദേവൻ പിള്ള ക്ഷണിച്ചു വരുത്തിയതാണ് അദ്ദേഹത്തിനെ. പള്ളിപ്പറമ്പിന്റെ മൂലയിൽ വെറും നാലഞ്ച് പേരുമാത്രം ഉള്ള ഒരു തണുപ്പൻ മീറ്റിങ്ങിൽ ഒരു തീപ്പൊരി പ്രസംഗം!
അതുള്ളിൽ തട്ടി! അങ്ങിനെ ഞാൻ നവ ഭാരത ശില്പികളുടെ രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ മൂല്യ തത്വമായ 'സെക്കുലറിസെം ത്രൂ ഡെമോക്രസി' നെഞ്ചിലേറ്റി.
ആ ചെറുപ്പക്കാരനെ പിന്നെ കണ്ടത് അദ്ദേഹം ബിഷപ് മോർ കോളേജിലെ 'മോഹനക്കുറുപ്' സമരത്തിന്റെ ആക്ഷൻ കൌൺസിൽ കൺവീനർ രാജഗോപാലിനെ ലീഡർ കെ കരുണാകരന് പരിചയപ്പെടുത്തുന്ന അവസരത്തിലാണ്.
പിന്നെ വർഷങ്ങൾക്കു ശേഷം ബാംഗ്ലൂരിൽ വച്ചും!
എപ്പോഴും ജന്മദ്ധ്യത്തിലകപ്പെട്ടു കഴിഞ്ഞിരുന്ന ആ നായകൻ ബാംഗ്ലൂരിൽ നിന്ന് തന്നെ ഈ ലോകത്തോട് വിടപറയുന്നു..
ഇ കെ നായനാരെയും, കെ കരുണകരനെയും പോലെ ലക്ഷോപലക്ഷം ജനഹൃദയങ്ങളിൽ നൊമ്പരമുണ്ടാക്കിക്കോണ്ടു തന്നെ..
ആദരാജ്ഞലികൾ..

SK NAIR

 



Flower show at Lalbagh Botanical Garden Bangalore

This year the annual flower show hosted by the Department of Horticulture at the Lalbagh Botanical Garden commences on 4th of August 2023. Bengaluru, the Garden City also known as the Silicon Valley of the country, is now the third most crowded city in India. This year is supposed to be the show's 213th edition, with the theme being Bengaluru's history and evolution and by honouring the former Chief Minister Kengal Hanumanthaiah.

The annual flower show in Lalbagh is held in and around its beautiful glass house. The construction of Glass House was started in the year 1888 and completed in the year 1890 at a cost of Rs 75,000. The garden is spread over about 240 acres of land inside the city. A permanent highlight of the garden is the watchtower built by Kempe Gowda, the founder of Bengaluru.

The earliest recorded official flower show was during the 1830’s. it was a great entertainment, especially during the summer months. Earlier this show was organized by the Mysore Horticulture Society. In the year 1760 the Lalbagh was laid down as the private garden of Mysore's ruler Hyder Ali and was initially built in Mughal style over an area of 40 acre.

 Flower shows kindles the interest in growing and showing horticulture, creating floral designs, and expressing creativity. The flower show at Lalbagh is India’s biggest collection of tropical plants and flowers.

Thousands of varieties of flowers put on display in different forms with a particular theme (changes every year) during the exhibition. This garden was further developed by Hyder Ali’s son Tipu Sultan by adding horticulture wealth. By importing trees, plants, seeds and saplings from different countries like Persia, Afghanistan, Cape Town, Turkey, Mauritius and France, the Lalbagh botanical garden was completed and which has a collection of almost 1000 different and rare species of flora and fauna. This garden also has a variety of trees that are over hundred years old.

 Till the year 1856 Lalbagh garden was known as Mango Tope and the Cypress Garden. Later the Garden was named Lal Bagh because of a collection of red roses that remain blooming all through the year in this garden. Later they deployed traditional gardening families known as thigalars, a Tamil speaking community, to implement their plan. The first lawn clock of India was set up by Hindustan Machine Tools (HMT) in Lalbagh garden itself. After the death of Tipu sultan in the year 1799, the East India Company took Lalbagh into its possession. The British rulers transformed the park and gave it its current look with 240 acres.

 Earlier Lalbagh not only held the collections of flora but also wild animals like Lion, Tigers, bears, deer, panther, peacocks, swans and a variety of monkey species, these animals were shifted on the year 1920 to Mysore zoo. Lalbagh is now under the Directorate of Horticulture, Government of Karnataka. From the year 1856 Lalbagh has remained a Government Botanical Garden and has been worldwide famous as a centre for scientific study of plants and their conservation. Lalbagh Botanical Garden is regarded as one of the best gardens in the world for its layout, maintenance, scientific treasures and scenic beauty.

Lalbagh botanical garden of Bangalore hosts its famous “Flower Show” to commemorate Independence Day (Aug 15) and Republic Day (Jan 26) every year.

Thousands of varieties of flowers numbering about fifteen lakhs will put on display in different forms with a particular theme contributions of the second Chief Minister Kengal Hanumanthaiah. during the exhibition.

Sale of plants and saplings during the show and musical concept of flower show are the added features of the event.  The entry is restricted through tickets of Rs.70/- for adults and Rs.30/- for children on normal days and of Rs.80/- for adults on weekends.

SKN Cool Bangalore News

 *സമത്വസുന്ദരമായ ഗതകാല സ്വപ്നങ്ങളുടെ തിരിച്ചുവരവായ പൊന്നിൻ തിരുവോണത്തിന്റെ സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണാശംസകൾ*.

*ഒരോർമ്മ*.

ആറു ദശാബ്ദങ്ങൾക്ക് മുൻപുള്ളതാണ്!.
രാവിലെ കുളിച്ചു വന്ന്‌ വസ്ത്രം മാറിക്കഴിഞ്ഞാലുടൻ അമ്മ നേന്ത്രപ്പഴം പുഴുങ്ങിയത് തരും (പാചകത്തിന്റെ എളുപ്പം നോക്കിയായിരിക്കും)
ഒപ്പം കാപ്പിയും. അത് കഴിഞ്ഞാലുടനെ ഉപ്പേരി കൈ നിറയെ!. അതും പോക്കറ്റിലിട്ടു പുറത്തിറങ്ങിക്കോണം!
അകത്തു സദ്യക്കുള്ള വട്ടമാണ്.
പുറത്തു തലപ്പന്തു കളിയും ഊഞ്ഞാലും..
ഉച്ചയൂണിന് വിളി വരുന്നവരെ തകർപ്പൻ കളി.
ആ ദേശത്തഉള്ള എല്ലാ സമപ്രായക്കാരും കാണും എന്റെ വീട്ടിലെ പറമ്പിൽ.
ഒരു ദിവസമല്ല. ഒരാഴ്ചയോളം.
സ്കൂൾ തുറക്കുന്നത് വരെ!
അച്ഛൻ വന്നു കളിനിർത്തി പോയി പഠിയെടാന്ന്‌ പറേണ വരെ..!
അയൽ വീടായ വെളുത്താടത് നടക്കാറുള്ള തുമ്പിതുള്ളലും, തിരുവാതിരകളിയും മറ്റു പല ഓണക്കളികളും,
മറ്റം സെന്റ് ജോൺസ് ഹൈ സ്കൂളിലെ സോമന്റെ മേൽനോട്ടത്തിലുള്ള അത്തപ്പൂവും അങ്ങിനെ പലതും ഓർമ്മിക്കുന്നു.
ആ ഓണക്കാലവും
ഇന്നത്തെ ഓണവും തമ്മിലെന്തൊരന്തരം?
ഇവിടെ ബാംഗ്ലൂരിൽ കേരള സമാജത്തിന്റെ ഓണച്ചന്ത ഉള്ളതുകൊണ്ടൊരല്പം ആശ്വാസം..! നാലു പേരെ കാണാമല്ലോ!
*എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഓണാശംസകൾ.

എസ്‌.കെ. നായർ*.
May be an image of 1 person and smiling
All reactions:
Suvarna Kumari, Beeno Sivadas and 188 others

 This is for information of my young little friends..

Today is Sreenarayana Guru Jayanthi.
(ഇന്ന് ശ്രീനാരായണ ഗുരു ജയന്തി)













*Did you heard about Sreenarayana Guru the great philosopher and social reformer from Kerala?.*
Sree Narayana Guru was born on 20th August 1856 and died on 20th September 1928.
*Today is his Star Birth day. 'Chathayam'*
He was a great philosopher, spiritual leader and social reformer in India. He led a reform movement against the injustice in the caste-ridden society of Kerala in order to promote social equality. His famous quote was "one caste one religion and one god for all men".
There is a rumor about Sreenarayana Guru that he is a god, but in reality, he is not a god. He is a teacher (Guru) and an Indian social reformer. The statue of Narayana Guru cannot be treated as a deity, the Kerala High court observed.
Narayanan, (Nanu), was born on 20 August 1856 to Madan Asan and Kuttiyamma in an Ezhava family of ayurvedic physicians, in the village of Chempazhanthy near Thiruvananthapuram.
Unlike other Ezhavas who confined their Sanskrit reading to ayurvedic works, Narayanaguru studied religious texts as well. His early education was in the gurukula way under Chempazhanthi Mootha Pillai during which time his mother died when he was 15.
At the age of 21, he went to central Travancore to learn from Raman Pillai Asan, a Sanskrit scholar who taught him Vedas, Upanishads and the literature and logical rhetoric of Sanskrit.
He returned to his village in 1881, when his father was seriously ill, and started a village school where he taught local children which earned him the name Nanu Asan.
A year later, he married Kaliamma but soon disassociated himself from the marriage to commence his public life as a social reformer.
Leaving home, he traveled through Kerala and Tamil Nadu and it was during these journeys, he met Chattampi Swamikal, a social and religious reformer, who introduced Guru to Ayyavu Swamikal from whom he learned meditation and yoga.
Later, he continued his wanderings until he reached the Pillathadam cave at Maruthwamala where he set up an hermitage and practiced meditation and yoga for the next eight years.
In 1888, he visited Aruvippuram where he meditated for a while and during his stay there, he consecrated a piece of rock taken from the river, as the idol of Shiva, which has since become the Aruvippuram Shiva Temple
The act, which later came to be known as Aruvipuram Pratishta, created a social commotion among the upper caste Brahmins who questioned Guru's right to consecrate the idol.
His reply to them that "This is not a your Shiva but it is our Shiva..! later became a famous quote, used against casteism.
It was here, the Sree Narayana Dharma Paripalana Yogam (SNDP) founded on 15 May 1903 by the efforts of Padmanabhan Palpu, better known as Dr. Palpu, with Narayana Guru as its founder president.
Guru shifted his base to Sivagiri, near Varkala in 1904 where he opened a school for children from the lower strata of the society and provided free education to them without considering their caste. However, it took him seven years to build a temple there, the Sarada Mutt in 1912.
He also built temples in other places such as Thrissur, Kannur, Anchuthengu, Thalassery, Kozhikode, and Mangalore and it took him to many places including Sri Lanka (then called Ceylon) where he made his final visit in 1926.
On his return to India, he was involved in a number of activities including the planning of the Sivagiri pilgrimage which was planned after his visit to Pallathuruthy in 1927 to attend the anniversary of the S.N.D.P.
Soon after the meeting at Pallathuruthy, which was the last public function he attended, Guru became ill and underwent treatment at places such as Aluva, Thrissur, Palakkad, and finally to Chennai; the physicians attended to him included Ayurvedic physicians like Cholayil Mami Vaidyar, Panappally Krishnan Vaidyar and Thycauttu Divakaran Moos as well as allopathic physicians viz. . Krishnan Thampi, Panikker, Palpu and a European physician by name, Noble.
He returned to Sarada Mutt and died on 20 September 1928, at the age of 72.