*സമത്വസുന്ദരമായ ഗതകാല സ്വപ്നങ്ങളുടെ തിരിച്ചുവരവായ പൊന്നിൻ തിരുവോണത്തിന്റെ സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണാശംസകൾ*.
രാവിലെ കുളിച്ചു വന്ന് വസ്ത്രം മാറിക്കഴിഞ്ഞാലുടൻ അമ്മ നേന്ത്രപ്പഴം പുഴുങ്ങിയത് തരും (പാചകത്തിന്റെ എളുപ്പം നോക്കിയായിരിക്കും)
ഒപ്പം കാപ്പിയും. അത് കഴിഞ്ഞാലുടനെ ഉപ്പേരി കൈ നിറയെ!. അതും പോക്കറ്റിലിട്ടു പുറത്തിറങ്ങിക്കോണം!
അകത്തു സദ്യക്കുള്ള വട്ടമാണ്.
പുറത്തു തലപ്പന്തു കളിയും ഊഞ്ഞാലും..
ഉച്ചയൂണിന് വിളി വരുന്നവരെ തകർപ്പൻ കളി.
ആ ദേശത്തഉള്ള എല്ലാ സമപ്രായക്കാരും കാണും എന്റെ വീട്ടിലെ പറമ്പിൽ.
ഒരു ദിവസമല്ല. ഒരാഴ്ചയോളം.
സ്കൂൾ തുറക്കുന്നത് വരെ!
അച്ഛൻ വന്നു കളിനിർത്തി പോയി പഠിയെടാന്ന് പറേണ വരെ..!
അയൽ വീടായ വെളുത്താടത് നടക്കാറുള്ള തുമ്പിതുള്ളലും, തിരുവാതിരകളിയും മറ്റു പല ഓണക്കളികളും,
മറ്റം സെന്റ് ജോൺസ് ഹൈ സ്കൂളിലെ സോമന്റെ മേൽനോട്ടത്തിലുള്ള അത്തപ്പൂവും അങ്ങിനെ പലതും ഓർമ്മിക്കുന്നു.
ആ ഓണക്കാലവും
ഇന്നത്തെ ഓണവും തമ്മിലെന്തൊരന്തരം?
ഇവിടെ ബാംഗ്ലൂരിൽ കേരള സമാജത്തിന്റെ ഓണച്ചന്ത ഉള്ളതുകൊണ്ടൊരല്പം ആശ്വാസം..! നാലു പേരെ കാണാമല്ലോ!
*എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഓണാശംസകൾ.
എസ്.കെ. നായർ*.
No comments:
Post a Comment