ജന നായകൻ ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലികൾ.
1969 ലാണ് മീശ മുളക്കാത്ത ചുറുചുറുക്കാർന്ന ഒരു വിദ്യാർത്ഥി നേതാവിനെ ആദ്യമായി കാണുന്നത്. സെന്റ് ജോൺസ് ഹൈ സക്കൂളിലെ കെ എസ് യു വിന്റെ യൂണിറ്റ് തുടങ്ങുന്നതിനായി പരേതനായ സഹദേവൻ പിള്ള ക്ഷണിച്ചു വരുത്തിയതാണ് അദ്ദേഹത്തിനെ. പള്ളിപ്പറമ്പിന്റെ മൂലയിൽ വെറും നാലഞ്ച് പേരുമാത്രം ഉള്ള ഒരു തണുപ്പൻ മീറ്റിങ്ങിൽ ഒരു തീപ്പൊരി പ്രസംഗം!
അതുള്ളിൽ തട്ടി! അങ്ങിനെ ഞാൻ നവ ഭാരത ശില്പികളുടെ രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ മൂല്യ തത്വമായ 'സെക്കുലറിസെം ത്രൂ ഡെമോക്രസി' നെഞ്ചിലേറ്റി.
ആ ചെറുപ്പക്കാരനെ പിന്നെ കണ്ടത് അദ്ദേഹം ബിഷപ് മോർ കോളേജിലെ 'മോഹനക്കുറുപ്' സമരത്തിന്റെ ആക്ഷൻ കൌൺസിൽ കൺവീനർ രാജഗോപാലിനെ ലീഡർ കെ കരുണാകരന് പരിചയപ്പെടുത്തുന്ന അവസരത്തിലാണ്.
പിന്നെ വർഷങ്ങൾക്കു ശേഷം ബാംഗ്ലൂരിൽ വച്ചും!
എപ്പോഴും ജന്മദ്ധ്യത്തിലകപ്പെട്ടു കഴിഞ്ഞിരുന്ന ആ നായകൻ ബാംഗ്ലൂരിൽ നിന്ന് തന്നെ ഈ ലോകത്തോട് വിടപറയുന്നു..
ഇ കെ നായനാരെയും, കെ കരുണകരനെയും പോലെ ലക്ഷോപലക്ഷം ജനഹൃദയങ്ങളിൽ നൊമ്പരമുണ്ടാക്കിക്കോണ്ടു തന്നെ..
ആദരാജ്ഞലികൾ..
SK NAIR
No comments:
Post a Comment