പൂച്ചക്കണ്ണി സുന്ദരിയാണ്
ചെറുകഥാസമാഹാരം
- രചന എസ് കെ നായർ
എന്റെ
വായനാനുഭവം - ടി എം ശ്രീധരൻ.
ശ്രീ
എസ്സ് കെ നായർ എന്റെ
സുഹൃത്താണ്. ബാംഗളൂരിൽ സംഘടനാ രംഗത്തും സാംസ്കാരിക രംഗത്തും മികവാർന്ന മികവ് തെളിയിച്ച്, വര്ഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന
വ്യക്തിയാണ്. ഈ രംഗത്ത് കത്തും കുത്തുമായി ഭാഷാ നൈപുണ്യം ആർജ്ജിച്ചിട്ടുണ്ട്. സ്വന്തം അനുഭവങ്ങളെ മുൻ നിർത്തി
സർഗാത്മക രംഗത്തേക്ക് 'പൂച്ചക്കണ്ണി
സുന്ദരിയാണ്' എന്ന കഥ സമാഹാരവുമായി
പ്രവേശിക്കുകയാണ്.
കഥകളിൽ
കണ്ട പൊതുവായ ചില പ്രത്യേകത, ലളിതമായ
ഭാഷയിൽ വായനാഭംഗമില്ലാതെ തുടരാൻ പ്രേരിപ്പിക്കുന്ന ആഖ്യാന ശൈലിയാണ് അവലംബിച്ചിരിക്കുന്നത് എന്നതാണ്.
ഗതാനുഗതികമായി സംഭവ വിവരണം ചെയ്യാതെ
കഥാപ്രമേയത്തിന്റെ
ആദ്യ ഭാഗം വർത്തമാന സംഭവവും,
തുടർന്ന് ഭൂതകാലത്തിലേക്ക് വരുന്ന രീതിയും കൈക്കൊള്ളുന്നത് കൊണ്ട് വായനക്കാരിൽ ഉദ്ദേഗം സൃഷ്ടിക്കാൻ ശ്രമം നടത്തുന്നുണ്ട്. കഥാഗതി മുന്നോട്ടു കൊണ്ടുപോകുന്നതിന് ചില പൊടിക്കൈകൾ
വിരസത കൂടാത്ത വിധത്തിൽ വായിക്കാനുതകുന്ന
സാരസ്വത്വം നല്ല രീതിയിൽ അനുഭവപ്പെടുന്നുണ്ട്.
പൊതുവെ
എന്റെ സാമ്രാജ്യം എന്റെമാത്രം, എന്ന കഥ ഒഴികെ
മറ്റെല്ലാം പ്രമേയങ്ങൾ
കൊണ്ട് സാമ്പ്രദായിക കഥകൾ തന്നെയാണ്.
ആരാണവൾ
സുഹൃത്തുക്കളുടെ
ഒരു പ്രസിദ്ധീകരണത്തിന്റെ പ്രകാശന ചടങ്ങിൽ പോകുന്നതും കേരള
ഹൗസിലെ താമസവും, അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയം.
സ്മാളടിച്ചു
ലഹരിക്ക് വിധേയനാകുന്ന വ്യക്തി, ഉന്നത വ്യക്തിത്വത്തിന്റെ ഉടമയായാലും ഗതികേടുകൊണ്ട് പല തെറ്റുകളും ചെയ്യാം.
അതാണ് മൂത്രശങ്ക മൂർച്ഛിച്ച വ്യക്തി കോവണിച്ചുവട്ടിൽ ചെയ്യുന്ന സാഹസം. മൂത്രശങ്ക മൂർദ്ധന്യത്തിലെത്തിയാൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം മറ്റുള്ളവരുടെ മുറികളിൽ കയറുന്നതടക്കം വളരെ
സരസമായി വിവരിക്കുന്നുണ്ട്. ഡൽഹിയിലെ
തെരുവീഥികളിൽ നടക്കുമ്പോൾ
ജ്യോതി എന്ന അതിസുന്ദരി കൊമേർഷ്യൽ
ടാക്സ് ഡിപ്പാർട്മെന്റിൽ ഡെപ്യൂട്ടി കമ്മിഷണർ എന്ന് പരിചയപ്പെടുത്തിയിട്ടും പല ഇടങ്ങളിലായി പല
സുഹൃത്തുക്കളുള്ള ഒരുവന് അവളെ ഓർക്കാൻ കഴിയാതെപോകുന്ന
അനുഭവത്തിന്റെ കഥയാണ് ആരാണവൾ!
ഇനി ഒരു യാത്ര വേണോ?
മറീന
ബീച്ചും കടലും തിരമാലകളുമാണ് കഥാ പശ്ചാത്തലം.
കടൽ തിരമാലകളെ വള്ളത്തോൾ വിശേഷിപ്പിച്ചത്
നമുക്കറിയാമല്ലോ.
ആഴിവീചികളനുവേലം വെൺനുരകളാൽ വെള്ളിച്ചിലമ്പുകളിടുവിക്കുന്നു.
ഭക്തിപോരാതെനിക്ക്
പിന്നെയും തുടരുന്നു.
ഇവിടെ
തിരമാലകൾ രാക്ഷസഭാവം പൂണ്ടു സുനാമിയായി ജന ജീവിതം കവർന്നെടുക്കുന്ന
ഭീകരതയാണ് സൂചിപ്പിക്കുന്നത്. അത്ര ഭീകരമല്ലെങ്കിലും കഥയുടെ
ഉള്ളടക്കം വിഷമവും ദുഖവും നിറഞ്ഞതാണ്.
ഇൻകം ടാക്സ് ഓഫീസ്
ജീവനക്കാരി ബിന്ദുവിനെ , റിട്ടയേർഡ് എസ.പി.രമേഷ് അവിചാരിതമായി
കണ്ടുമുട്ടുന്നു. പല സന്ദർഭങ്ങളിലും രമയെ
സഹായിച്ച ബിന്ദുവിനെ
സഹായിച്ച രമേഷിനോട് തന്റെ പൂർവകാല കഥകളും വർത്തമാന ജീവിതവും തുറന്നു വിവരിക്കുന്നു. അതുപോലെ രമേഷും പ്രസവത്തെ തുടർന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഭാര്യയുടെയും കുഞ്ഞിന്റെയും മരണവും പറയുന്നു. ഒരു സ്ത്രീക്കുണ്ടായ ദുരനുഭവങ്ങൾ
ഈ കഥയിൽ അനാവരണം ചെയ്യുന്നു. വേണമെങ്കിൽ സ്ത്രീപക്ഷ കഥ എന്നിതിനെ
വിശേഷിപ്പിക്കാം.
കുവട്ടിൽ ജോലിയുള്ള; അവിടെ ഭാര്യയും കുഞ്ഞുങ്ങളുമുള്ള ഒരുത്തനെ വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട് വഞ്ചിക്കപ്പെട്ട സ്ത്രീ. ഭർത്താവിനെ ഉപേക്ഷിച്ചിട്ട് സ്വജീവിതം കെട്ടിപ്പടുക്കുന്നു. പഠിപ്പിച്ചു ഉദ്യോഗസ്ഥരായ മകൻ ഭാര്യവീട്ടിൽ
താമസിക്കുന്നു. . മകൾ അച്ഛനോടിഷ്ടം പ്രഖ്യാപിച്ച്
അച്ഛനുമൊത്തു കുടുംബസമേതം ജീവിക്കുന്നു.
രമേഷും
ബിന്ദുവും പസ്പരം ജീവിത ആകുലതകൾ പങ്കിട്ടു. രണ്ടുപേരും ഒന്നിക്കാനുള്ള പരോക്ഷമായ സൂചന, യൊവ്വനം വിട്ടകന്നിട്ടില്ലാത്ത ബിന്ദുവിന്റെ മനസ്സിൽ 'ഇനിയൊരു യാത്രവേണോ?' എന്ന ചോദ്യചിഹ്നമായി അവശേഷിക്കുന്നു.!
ചന്ദ്രൻ ഒരു മുതലാളി ;
60, 70, 80 കളിൽ
ബാംഗ്ലൂരെയിൽ പൊതു മേഖലാ സ്ഥാപനങ്ങളിലും,
അല്ലാതെയുള്ള ചെറുകിട സംരംഭങ്ങളിലും, ജോലി ചെയ്തു ബംഗളൂരുവിൽ
ജീവിച്ച മലയാളികളിൽ ഗൃഹാതുരത്വം ഉണർത്തുന്ന കഥയാണിത്. വീട്ടിലേക്കു വേണ്ട പലവ്യഞ്ജനങ്ങൾ വാങ്ങുന്ന പറ്റു കടയും പറ്റു കണക്കെഴുതാൻ ഒരു
പുസ്തകം, സാധനങ്ങൾ വാങ്ങിച്ചാൽ അതിൽ മൊത്തം പറ്റെഴുതി വിവരങ്ങൾ
ഒരു തുണ്ടുകടലാസിൽ എഴുതിത്തരും. ശമ്പളം കിട്ടിയാൽ പൈസ കൊടുത്തില്ലെങ്കിൽ കടക്കാരൻ മുഖം
കറുപ്പിക്കുകായും നമ്മളെ നോക്കാതിരിക്കുകയും ചെയ്യുന്ന
രീതി ഒരനുഭവമായി പലരുടെയും മനസ്സിൽ ഉണ്ടായിരിക്കും. നാട്ടിൽ നിന്ന് അച്ഛനോട് വഴക്കിട്ട് വന്ന് കട
തുടങ്ങിയ ചന്ദ്രൻ പറ്റു പടിക്കാർക്കു സാധനങ്ങൾ കൊടുത്തുകൊണ്ടിരുന്ന
പീടിക നടത്തിനടത്തിപ്പുകാരനായിരുന്നു.
കണ്ണൂർക്കാരാൻ രാഘവൻ ചന്ദ്രനെ തിരിച്ചറിയുന്നു. അച്ഛൻ മരിച്ച വിവരം പറയുന്നു. ചന്ദ്രൻ അടുത്ത ദിവസം നാട്ടിലേക്കു പോകുന്നു. ചന്ദ്രന്റെ അടുത്ത പരിചയക്കാരനായ ശിവൻ കൊയിലാണ്ടിയിൽ ഒരാവശ്യത്തിന്
വന്നപ്പോൾ ചന്ദ്രനെ കാണാനായി അയാളുടെ അടുത്തേക്ക് അന്യൂഷിച്ചുചെന്നെത്തുന്നു. പെട്ടിക്കടയിൽ മുകളിൽ ഒരു കയറുകെട്ടി അതിൽ
പിടിച്ചു നിൽക്കുകയോ ഇരിക്കുകയോ അല്ലാത്തമാതിരി കച്ചവടം ചെയ്തിരുന്ന ചന്ദ്രൻ, ചന്ദ്രൻ മുതലാളിയായി ഒരു
ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായിരിക്കുന്നു. ബാംഗ്ലൂരിൽ നിന്ന് വന്നവർക്കു നല്ല സ്വീകരണം നൽകി
മനസ്സിൽ സ്നേഹത്തിന്റെ ഉറവ വറ്റാതെ നിൽക്കുന്ന
കണ്ണൂർക്കാരുടെ സ്വതഭാവം പ്രകടിപ്പിച്ചു.
കഥാകാരൻ
പ്രത്യേകം ശിവനിലൂടെ
കണ്ട ഷീനാരായണഗുരുവിന്റെ ഫോട്ടോയും കെടാവിളക്കും ചന്ദ്രന്റെ ജാതി വെളിപ്പെടുത്തുന്നു. മാത്രമല്ല കണ്ടാലറിയാത്ത
ജാതി കേട്ടാലറിയുമോ എന്ന് ചോദിച്ച ഗുരു ഇന്ന് പഞ്ചലോഹ
വിഗ്രഹമായി പ്രതിഷ്ഠിച്ച് ആരാധിക്കപ്പെടുന്ന വൈപരീത്യം പൂർവകാല ബ്രഹ്മണ്യത്തിലേക്കു തിരിച്ചു പോക്കായി മരുന്ന് എന്ന് വെളിപ്പെടുത്തുന്നു.ഹരിപ്പാട്ട് കാരൻ ശിവനെയും കെ ആർ
പുറത്തുണ്ടായിരുന്ന രാഘവനെയും നമ്മൾ തിരിച്ചറിയുന്നത് യാദൃശ്ചികമല്ല. ഓരോ സൂചകവും ഓരോ കഥക്കുള്ള വഴിയുണ്ട്.
പൂച്ചക്കണ്ണി സുന്ദരിയാണ്.
ഒരു
സദുപദേശ കഥയായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്.
വർത്തമാനകാലത്തിന്റെ അനിവാര്യതകൂടിയാണ് ഇത്തരം കഥകൾ അനാവരണം ചെയ്യുന്നത്.
അതുകൊണ്ടായിരിക്കാം ഒരു പക്ഷെ കഥാസമാഹാരത്തിന്റെ
പേരായി ഈ കഥ തിരഞ്ഞെടുത്തിരിക്കുന്നത്.
ബാംഗ്ലൂരിൽ പഠിക്കാൻ വന്ന മകന് ബഹറിനിൽ
ജോലിയുള്ള അച്ഛനും അമ്മയും, അവരെ ആഴ്ചയിലൊരിക്കലെങ്കിലും വിളിക്കാൻ വാങ്ങിക്കൊടുത്തതാന്
മൊബൈൽ. ചാറ്റിലും,
ആപ്പിലും, ഫെയ്സ്ബുക്കിലും കയറി
മെസ്സേജ്, ലൈക്ക് , ചാറ്റ്, സെൽഫി, വഴി ഒരു പൂച്ചക്കണ്ണിയെ
പരിചയപ്പെടുന്നു. അടുപ്പവും ഇഷ്ടവും മൂത്ത് കല്യാണം കഴിക്കാൻ വരെ തയ്യാറാകുന്നു.
സുഹൃത്തിനെ മൊബൈൽ കൊടുത്ത് അതിലൂടെ ബ്രിടീഷ് ഹൈക്കമീഷണറുടെ ഭാര്യയുമായി സൗഹൃദം പങ്കിടാൻ ശ്രമിച്ചു പോലീസ് കസ്റ്റഡിയിലായി. അവിടെ കൂര്ഗി സ്ത്രീ പോലീസ് ഓഫിസറായിരുന്നതുകൊണ്ടു അവർക്കു മലയാളികളോടുള്ള പ്രതെയ്ക മമതയും താല്പര്യവും കാരണം മലയാളത്തിൽ പറഞ്ഞു ധരിപ്പിക്കുവാനും കേസിന്റെ
ക്രൂരതയിൽ നിന്ന് രക്ഷപ്പെടാനും കഴിയുന്നു.
എത്ര
അടുത്ത സുഹൃത്തായാലും മൊബൈൽ കൈമാറരുത് എന്ന
സൂചനയാണ് ഈ സംഭവത്തിൽ ക്കൂടി
പകരുന്നത്. അച്ഛനോട്
വിവാഹ കാര്യം തുറന്നു പറയുന്ന മകൻ അച്ഛന്റെ അവധാനതയോടുകൂടിയുള്ള
ഇടപെടലും കാര്യശേഷിയും സാമ്പത്തിക
ശേഷിയുമുള്ളതുകൊണ്ട് പൂച്ചക്കണ്ണി മദാമ്മയല്ലെന്നും മുതിർന്ന രണ്ടുമക്കളുള്ള അമ്മയും ബ്രിടീഷുകാരനായ ഭർത്താവിനെ വിവാഹമോചനം നേടി സ്വതന്ത്രമായി ജീവിക്കുന്നവളുമാണെന്നു
വിഡിയോ കാലിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടു അവൾ ക്ഷമ ചോദിക്കുന്ന
രീതിയിൽ കാര്യങ്ങൾ അവസാനിപ്പിച്ചു.
കൗമാര
യൗവ്വനത്തിൽ, എത്തിനിൽക്കുന്ന യുവതീയുവാക്കന്മാരുടെ ചപലത ഈ ഡിജിറ്റൽ
യുഗത്തിൽ അപകടങ്ങൾ വിളിച്ചുവരുത്തുന്നതും എന്ന ലളിതമായ ഒഴുക്കോടെയാണ്
പൂച്ചക്കണ്ണി സുന്ദരിയാണ് എന്ന കഥ അവസാനിക്കുന്നത്.സരസമായി സ്വാരസ്ഥമായി പറയുന്ന കഥയിൽ പേജ് 80 ൽ 'ഇനിയാണ്
കഥയുടെ ക്ളൈമാക്സ്' എന്നൊരു വാചകം കണ്ടു. അത് അനാവശ്യവും പാടില്ലാത്തതുമാണ്. കഥാ
വായനയിൽ അനുവാചകന് അതനുഭവവേദ്യമാകേണ്ടതാണ്. അത്ര വലിയ അപാകത
അല്ലെങ്കിലും കഥയുടെ സൗന്ദര്യത്തിനു മങ്ങലേൽപ്പിക്കുന്നു.
ഒരു പകൽ കൊള്ള
പാവപ്പെട്ട
വീട്ടിലെ ചെറുപ്പക്കാരൻ ബാംഗ്ലൂരിലെ വിദ്യാഭ്യാസസ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്റർ കൊടുത്ത ഉറപ്പിന്മേൽ എം.സി.എ
പഠിക്കുന്നതിനായി അമ്മയുടെ താലിമാല വിറ്റ കാശുമായി
വണ്ടികയറുന്നു. അദ്ദേഹം പറഞ്ഞതുപോലെതന്നെ അഡ്മിഷനും, ഹോസ്റ്റൽ താമസവും, , കാന്റീൻ ഭക്ഷണവും മറ്റും ഫ്രീയായി
ലഭിക്കുന്നു.
തനിക്കു
ലഭിച്ച അവസരം യുക്തമായി ഉപയോഗിക്കുന്നതിനു പകരം അനാവശ്യ കൂട്ടുകെട്ടുകളിൽ
പെറ്റു സിനിമ, ചുറ്റിക്കറങ്ങൽ, ഗാംബ്ലിങ്, ക്ളബ്ബിൽ പോക്കും, കുടിയും, മറ്റും സ്വന്തം നില മറന്നു മറ്റുള്ളവരുടെ
സൗജന്യമാണെങ്കിലും ജീവിക്കാൻ തുടങ്ങി.
പഠിപ്പു
മോശമായി. അഡ്മിനിസ്ട്രേറ്റർ ശാസിച്ചു. എന്നിട്ടും കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വീടുകൊള്ളയിൽ പോലും പങ്കാളിയാകേണ്ടിവന്നു. പോലീസ് കുറ്റവാളികളെയെല്ലാം പിടിച്ചു കേസ്സു ചാർജുചെയ്തു. ഇരകൾ ഒരു വൃദ്ധ
ദമ്പതികളായിരുന്നു. ഈ കൊടും കൈ
ചെയ്തത് അവരുടെ മകളുടെ ഭർത്താവും. അതുകൊണ്ടുതന്നെ ഞങ്ങൾക്കു പരാതിയില്ല എന്ന് പറഞ്ഞെങ്കിലും കോടതിയിൽ പറഞ്ഞു കൊടത്തു തീരുമാനിക്കട്ടെയെന്ന നിലപാട് പോലീസെടുത്തു.
കേരളത്തിൽ
നിന്ന് പഠിക്കാൻ വരുന്ന വിദ്യാർത്ഥികൾക്കു ഒരു ഗുണപാഠം കൂടിയാണ്
ഈ കഥ.
എന്റെ സാമ്രാജ്യം എന്റേത് മാത്രം.
ഒരു
പ്രത്യേക രീതിയിലുള്ള കഥയാണിത്. ഒരു കഥയിൽ പല
കഥകൾ ഇഴചേർന്നു
കിടക്കുന്നരീതിയാണ് അവലംബിച്ചിരിക്കുന്നത്. വേണമെങ്കിൽ 'അതികഥ' എന്ന് പറഞ്ഞിതിനെ വിശേഷിപ്പിക്കാവുന്നതാണ്. സാധാരണയായി ചെറുകഥയെന്നാൽ ഒരു സംഭവം എത്രയും
സാന്ദ്രമായി പറയാൻ പറ്റുമോ അത്രയും
ചുരുക്കി പറയുന്ന രീതിയാണ് പല സംഭവങ്ങൾകൊണ്ട് നീട്ടി
പ്പറയുന്നുണ്ടങ്കിലും വായനക്കാർക്ക് ഒരാലോസരവും ഉണ്ടാക്കുന്നില്ല. ബാംഗളൂരിൽ ചിലർ പലതും നേടുന്നത്
നാം കാണുകയോ കേൾക്കുകയോചെയ്യുന്നുണ്ട്. അത് കഥാരൂപത്തിൽ ആഖ്യാനിച്ചു
സർഗ്ഗ പരിവേഷം കൊടുക്കുന്നു. ഒരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ എന്ത്
ചെയ്യാനും സഹായം നേടാനും സാധിച്ചു കഴിഞ്ഞാൽ പിന്തിരിഞ്ഞു നടക്കാനും
സന്നദ്ധതയുള്ളവന് സ്വന്തം സാമ്രാജ്യം സൃഷ്ടിച്ചെടുക്കാൻ കഴിയും എന്ന് കഥ വ്യക്തമാക്കുന്നു. സഹാനുഭൂതിപ്രകടനം ചിലപ്പോൾ
ഇത്തരം കൃത്യങ്ങൾക്കു മറയായേക്കാം.
ഈ കഥാസമാഹാരത്തിലെ കഥകൾ വായിച്ചാൽ മാത്രമേ
ഓരോരുത്തർക്കും അവരവരുടെ രീതിയിലുള്ള ആസ്വാദനം ലഭിക്കുകയുള്ളു. അതുകൊണ്ടു എല്ലാവരും വായിക്കണം. അതുവഴി കഥാകാരനെ പ്രോത്സാഹിപ്പിക്കുക. എസ്സ്.കെ. ഇതുപോലെ ഇനിയും
എഴുതുക. ജീവിതാനുഭവങ്ങളെല്ലാം സർഗാത്മക രചനകളായി വായനാലോകത്തിനു സമ്മാനിക്കുക. ആശംസകൾ.
ടി
എം ശ്രീധരൻ.
No comments:
Post a Comment