Friday, 16 November 2018

ഒരു പുണ്യ പൂങ്കാവനം കലാപഭൂമിയാക്കിയവരോട് കേരളം പൊറുക്കില്ല..


ഒരു പുണ്യ പൂങ്കാവനം കലാപഭൂമിയാക്കിയവരോട്  കേരളം പൊറുക്കില്ല..

ശബരിമല ഡ്യൂട്ടികിട്ടൂന്ന പോലീസ്, വ്രതമനുഷ്ഠിച്ചു മുടിയും താടിയും വളർത്തി ജോലിചെയ്‌യുന്നത് കേരളം കണ്ടു. ഭക്തിപൂർവ്വം പതിനെട്ടാം പടി കയറുന്നവരെ സഹായിക്കുന്നതും കണ്ടു. പാദരക്ഷകളും ബെൽറ്റും ഒന്നുമില്ലായിരുന്നു. മതസൗഹാർദ്ദത്തിന്റെ പ്രത്യക്ഷ രൂപമായി വളർന്നു വടവൃക്ഷസമാനമായി ശബരിമല.  മണ്ഡലകാലത്തുമാത്രം തുറന്നിരുന്ന നട ഭക്തരുടെ എണ്ണം അനുദിനം വര്ധിച്ചുവരുന്നതിനെ കണക്കിലെടുത്തു എല്ലാമാസവും തുറന്നു. ലോകമെംമ്പാടുമുള്ള അയ്യപ്പഭക്തരുടെ തീർത്ഥാടന കേന്ദ്രമായി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരാധനാലയമായി.
പക്ഷെ ഇന്ന് ഭാരതമൊട്ടുക്കുമുള്ള വിശ്വാസികളിൽ ആശങ്കയുളവാക്കുന്ന ഒരു സ്ഥിതിയുണ്ടായിരിക്കുന്നു.

ആരാണ് ഇതിനുപിന്നിൽ?
ആരാണ് ഇതിനുത്തരവാദി?

അല്പമെങ്കിലും ദൈവവിശ്വാസമുള്ള എല്ലാവരും ചിന്തിക്കേണ്ടതാണ്.
Ø  ക്ഷേത്രപ്രവേശനാനുമതി അവകാശപ്പെടുന്ന യുവതികൾ യഥാർത്ഥ വിശാസികൾ അല്ലെന്നുളത് പകൽ പോലെ സത്യമാണ്..!
Ø  അവർക്കു അനുമതി നൽകിയ കോടതിയും അതിനുപിന്നിൽ ചരടുവലിച്ച ബുദ്ധിശാലികൾക്കും ശബരിമലയുടെ പരിപാവനത ഒരു പ്രശ്നമേയല്ലായിരുന്നു. ഒരു വളഞ്ഞ വഴിയിലൂടെയുള്ള സ്വാർത്ഥ താല്പര്യം..!
Ø  'ഈ സുവർണാവസരം' മുതലാക്കാനിറങ്ങിയ  ബി ജെ പി, ശബരിമലയെയോർത്തു മുതലക്കണ്ണീരാണൊഴുക്കുന്നതെന്നു കേരളമെന്നേ അറിഞ്ഞു..!
Ø  ഒരു സാമൂഹ്യ പരിഷ്കർത്താവിന്റെ കോട്ടണിയണമെന്നു  മാത്രം മനക്കോട്ട കെട്ടിയ മന്ത്രിമുഖ്യനും, വരും കാലത്തു 'സ്ത്രീ പ്രവേശനം ഞങ്ങൾ നടപ്പാക്കി' എന്ന് കൊട്ടിഘോഷിക്കാമെന്നു കരുതുന്ന ഇടതുപക്ഷവും..!
Ø  ഹിന്ദുക്കൾക്കുവേണ്ടി തുറന്ന പിന്തുണ പ്രഖാപിക്കുവാൻ  ജാള്യത കാണിക്കുന്ന വ്യത്യസ്ത അഭിപ്രായക്കാരായ കോൺഗ്രസ്സും, അവരുടെ നിക്ഷ്പക്ഷരായ കേന്ദ്ര നേതാക്കളും..!
            
ഇവർ ഒരുമയോടെയല്ലെങ്കിലും വിശ്വാസികൾക്കെല്ലാം കുഴിമാടമൊരുക്കുകയാണ്..!

ഒരുകലാപമുണ്ടാക്കി അതിന്റെ പൂർണഉത്തരവാദിത്വം ഇടതിന്റേയും, വലതിന്റെയും തലയിൽ കെട്ടിവച്ചാൽ അടുത്തതവണ കേരളം ഭരിക്കാമെന്നു കൂർമബുദ്ധിക്കാരനായ പ്രധാനമന്ത്രി കരുതിക്കാണും. ആദരിക്കണം ഇതുവരെ ശബരിമല സംഭവം അദ്ദേഹമറിഞ്ഞില്ല...!

തൃപ്തി ദേശായിയെന്ന അവതാരത്തിന്റെ ലക്ഷ്യമെന്താണ്? 
ആരാണ് ഇതിനുത്തരവാദി?
കാലം നമ്മെ മനസിലാക്കും. പക്ഷെ അപ്പോഴേക്കും പുണ്യപൂങ്കാവനം പൂട്ടിക്കെട്ടേണ്ടിവരും..!

ഭാരതത്തിലൊരിടത്തുമില്ലാത്ത  ഒരു സങ്കൽപം. ജാതി മത ചിന്തകൾക്കും, കക്ഷി രാഷ്ട്രീയ ചിന്താഗതികൾക്കും മറ്റുമിടമില്ലാത്ത സാധാരണ ജനങ്ങളുടെ ഒരു ആരാധനാലയം. അത് തകർന്നുകാണാൻ ആഗ്രഹിക്കുന്ന മനസ്സ് കഠിനമാണ്. വാവർ പള്ളിയും, ഒരു ക്രിസ്താനിയായ യേശുദാസുപാടിയ ഉറക്കുപാട്ടുമായി കാലാകാലങ്ങളായി കാനന മദ്ധ്യേ നൈഷ്ഠികബ്രഹ്മചര്യമനുഷ്ഠിക്കുന്ന ആ ദൈവിക സങ്കല്പത്തെ വിശാസികൾക്കു മാത്രമേ സംരക്ഷിക്കുവാൻ കഴിയു...!

ഇതിന്റെ തീവ്രത തുടങ്ങുന്നതേയുളളു. കേരളത്തിലെ മത മൈത്രീബന്ധം തകർക്കണം.  ഇത് ഭാവിയിലുണ്ടാകാവുന്ന കടന്നുകയറ്റങ്ങളുടെ ആരംഭമാണ്!

ഹിന്ദുവും, ക്രിസ്ത്യാനിയും, മുസൽമാനും ഒക്കെ ഒന്നിച്ചു കൈകോർക്കുന്ന  ഓണം പോലുള്ള ആഘോഷങ്ങൾ മറ്റെവിടെയാണുള്ളത്?  അത് തകർക്കണം! തകർച്ചയിലൂടെയെങ്കിലും സമ്പൂർണ സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള കൊച്ചുകേരളത്തിന്റെ അധികാരത്തിലെത്തണം!  

വിശ്വാസികളായ കോൺഗ്രസ്സുകാരും,  അല്പമെങ്കിലും വിശ്വാസമുള്ള കമ്യൂണിസ്റ്റുകാരും, ഹൈന്ദവിശ്വാസങ്ങളെ പ്രത്യക്ഷമായി അംഗീകരിക്കുന്ന ബി ജെ പി ക്കാരും, ഭാവിയിലെ ഇരകളാകാവുന്ന  മുസ്ളീം-ക്രൈസ്തവ  സഹോദരങ്ങളും  ഇന്ന് അയ്യപ്പ വിശ്വാസികൾക്കൊപ്പം നിന്നാൽ ഭാവിയിലുണ്ടാകാവുന്ന ആക്രമണങ്ങളെ കേരള ജനതയ്ക്കു   ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കാം. 



ശബരിമല വിഷയത്തിൽ തമ്മിൽ തല്ലണ്ട സമയമല്ലിത്. ഇതിന്റെ പിന്നിൽ ഒരു വലിയ ഗൂഢാലോചനയുണ്ടാകാം! അത് പിണറായിയെ ഇറക്കാനാണെന്നും, കോൺഗസ്സിനെ ചതിക്കാനാണെന്നും, ഹിന്ദുക്കളുടെ വിശ്വാസത്തോടുള്ള കടന്നുകയറ്റമാണെന്നും ഒന്നും തെറ്റിദ്ധരിക്കേണ്ട!
ഇതിന്റെ തീവ്രത തുടങ്ങുന്നതേയുളളു. കേരളത്തിലെ മത മൈത്രീബന്ധം തകർക്കണം. ഹിന്ദുവിന്റെ തോളിൽ കേറാൻ എളുപ്പമാണ്. എന്നാൽ ഇത് ഭാവിയിലുണ്ടാകാവുന്ന കടന്നുകയറ്റങ്ങളുടെ ആരംഭമാണ്!
ഹിന്ദുവും, ക്രിസ്ത്യാനിയും, മുസൽമാനും ഒക്കെ ഒന്നിച്ചു കൈകോർക്കുന്ന  ഓണം പോലുള്ള ആഘോഷങ്ങൾ മറ്റെവിടെയാണുള്ളത്?  അത് തകർക്കണം! തകർച്ചയിലൂടെയെങ്കിലും സമ്പൂർണ സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള കൊച്ചുകേരളത്തിന്റെ അധികാരത്തിലെത്തണം!  
കോൺഗ്രസ്സും, കമ്യൂണിസ്റ്റും, ലീഗും, കേരളാ കോൺഗ്രസ്സും, മറ്റെല്ലാ രാഷ്ട്രീയ കക്ഷികളും അല്പമെങ്കിലും സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള  ബി.ജെ.പി. ക്കാരും ഇന്ന് ഹിന്ദുമത വിശ്വാസികൾക്കൊപ്പം നിന്നാൽ ക്രിസ്ത്യാനികൾക്കോ, മുസ്ലീമുകൾക്കോ ഭാവിയിലുണ്ടാകാവുന്ന ആക്രമണങ്ങളെ കേരളീയ ജനതയ്ക്കു   ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കാം.
യാതൊരു രാക്ഷ്ട്രീയ കക്ഷികളുടെയും പിന്തുണയില്ലാതെ, വ്യക്തമായഭിപ്രായം പറഞ്ഞ രാഹുൽ ഈശ്വറിനുവേണ്ടി ഒരു വാക്കുപറയുവാൻ എത്രപേരുണ്ട് കേരളത്തിൽ! രാഹുൽ  തുറന്നു പറഞ്ഞു 'ഇത് ബ്രാഹ്മണ മേധാവിത്വമാഗ്രഹിക്കുന്ന ഒരു നിഗുഢ ശക്തിയുടെ തന്ത്രപരമായ നീക്കമാണ്'
ശബരിമലയിൽ അടികൊണ്ടതു അവിടെയുണ്ടായിരുന്ന  വിശ്വാസികൾക്കുമാത്രമല്ല. എന്നെപ്പോലെ സമാന ചിന്താഗതിക്കാരായ കേരളത്തിനകത്തും പുറത്തുമായുള്ള  ലക്ഷോപലക്ഷം ജനങ്ങൾക്കും കൂടിയാണ്. അവർ സമരത്തിനായിറങ്ങിയാൽ വീട്ടിൽ കഞ്ഞികുടിയുണ്ടാവില്ല. തോഴിൽ ചെയ്തു ജീവിക്കുന്ന  ഒരു വലിയ സമൂഹം ടി വി യിലൂടെ പുറത്തുവരുന്ന ദൃശ്യങ്ങൾ കണ്ടു മനമുരുകുകയാണ്. അക്ഷരാർത്ഥത്തിൽ 'നാമം ജപിക്കുകയാണ്'  ശാന്തിക്കും സമാധാനത്തിനും വേണ്ടി..!
സതി ആചാരമായിരുന്നില്ല. ഭർത്താവുമരിച്ചുകിടക്കുന്ന  സ്ത്രീകളോട് കാമഭ്രാന്തന്മാരായ കുടുംബാന്ഗങ്ങളുടെ സമീപനം സഹിക്കാൻ വയ്യാതെവന്ന സ്ത്രീകൾ സ്വയം എടുത്ത തീരുമാനം.അതിനെ ചിലർ ആചാരമാക്കി. അത് പിഴുതെറിയാൻ എളുപ്പവുമായിരുന്നു. പിന്നെ മറുമറയ്ക്കൽ. ഒരു സാഡിസ്റ്റുചിന്താഗതി. അതിന്നും നടക്കുന്നു. നിശാക്ലബ്ബ്കളിലെന്നുമാത്രം..!

Monday, 5 November 2018




No wonder – 
Statue of Unity for the Iron man of India..

The world’s tallest statue of Sardar Vallabhai Patel is now open to the public. The Statue of Unity - the 600-feet-tall statue is located in the Narmada district of Gujarat and is 3.5 Kms away from Kevadia town and about 200 km from Ahmedabad.
Why to spend so much.. 
There are some reasons..Behind..!
Ø In 1945 he had stepped down from the post of President of Indian National Congress without playing any dirty politics, to give way for Jawaharlal Nehru.
Ø He is the man who could have become the first Prime minister of India but he yielded with the post of deputy Prime minister to have a smooth and effective Government for India.
Ø He is the man who had worked to build the foundation of Republic India, truly conquering about 560 Kingdoms within India; of course with the association of VP Menon.
Ø He was the strongest organiser –the Iron Man - behind Gandhiji for the independence strike till ‘quit India’ movement.
Ø He was the only man who fought against the division of India and Pakistan just for the sake of Jinna and Nehru becoming the prime ministers which ultimately resulted in extreme enmity between the two countries!
Ø He was the only one person who protested involving United Nations in Kashmir issue. But Nehru did that. Even today the 1948 resolution of UN is the only one trump card Pakistan is using.
 Off late, with this difference of opinion he parted from the association of Nehru and came out from the dirty politics. 1950 he passed away. The then government has not even given one day leave for the government officials to attend the funeral.
His daughter handed over all the documents and funds belong to the National Congress, to Nehru, which Patel was possessing. Nehru didn’t even ask how they will live further. She struggled even without any medical aid and died. All these days he and his family were ignored in every means and ways. But the Nehru family is still in the throne.. the dynasty..!
Just for name sake after 41 years of Patel’s death the govt of India accepted him as ‘Bharath Rathna’.
Other ways his name was getting wiped off from the political history of India.

But now someone asked 
‘why to spend?’
The answer for that should reach to everyone in India as a tribute to that great personality. 600 feet is not enough for his monument..! 
He was much above, taller  than that of all our heights...!