Friday, 21 July 2017


ജഡ്ജി അമ്മാവനെകുറിച്ച് കേട്ടിട്ടുണ്ടോ?

ജുഡീഷ്യറിയെ മാത്രമാണ് ഇന്ന് ജനങ്ങൾക്കു അല്പം വിശ്വാസം ബാക്കിയുള്ളത്!

രാഷ്ട്രീയക്കാരാൽ നിർമിതമായ സർക്കാരെയും, സർക്കാർതലത്തു വിലസുന്ന ഉന്നത ഉദ്യോഗസ്ഥരെയും വിശ്വസിക്കുവാൻ  പ്രയാസമുണ്ട്!.

ജുഡീഷ്യറിയിലും വിശ്വസിക്കാൻ പറ്റാത്തവരില്ലെന്നല്ല !

സാഹചര്യത്തിൽ ഒരു തെറ്റായ ശിക്ഷ നൽകിയതിന്  സ്വയം ശിക്ഷിക്കുന്ന ഒരു ന്യായാധിപന്റെ  ഹൃദയസ്പർശിയായ ഒരു കഥ നിങ്ങളറിയണം.

കേരളത്തിലെ കോട്ടയത്തിനടുത്ത് ചെറുവള്ളി ഗ്രാമത്തിലുള്ള ഭഗവതി ക്ഷേത്ര ത്തിലാണ് 'ജഡ്ജി അമ്മാവനെ' ആരാധിക്കുന്നത്
കഥ അത്ഭുതകരമാണ്

തിരുവിതാംകൂർ രാജഭരണകാല മായിരുന്നു അത്.

തിരുവിതാംകൂർ രാജാവിന്റെ കീഴിൽ  ഗോവിന്ദ പിള്ള എന്ന ഒരു  ന്യായാധിപനുണ്ടായിരുന്നു. അദ്ദേഹം വളരെ ആദരണീയനും തികച്ചും ന്യായമായ വിധികൾ മാത്രം നൽകുന്നവനും ആയിരുന്നു. ഒരിക്കൽ  ജഡ്ജി ഒരു  കുറ്റവാളിക്ക് വധശിക്ഷ വിധിച്ചു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ വിധി നടപ്പാക്കുകയും ചെയ്തു. പിന്നീടാണ് മനസിലായത്. താൻ നൽകിയ വിധി തികച്ചും തെറ്റായ വിധിയായിരുന്നുവെന്നു.

തന്റെ അശ്രദ്ധ കരണമുണ്ടായത് ഗുരുതരമായ വീഴ്ചയാണന്നു മനസിലാക്കിയ    ജഡ്ജി   ഒരു തെറ്റായ വ്യക്തിയെ ശിക്ഷിച്ചതിൽ ദുഃഖിച്ചു. ശിക്ഷിച്ച വ്യക്തി തന്റെ അനന്തിരാവണന്നതാണ് ഇനിയൊരു സത്യം.

ജഡ്ജി ഗോവിന്ദപിള്ള ഇത് രാജാവിനോടേറ്റുപറഞ്ഞു. തന്റെ ഗുരുതരമായ തെറ്റിന് തന്നെ മാതൃകാപരമായിത്തന്നെ ശിക്ഷിക്കുവാൻ  രാജാവിനോട് കേണപേക്ഷിച്ചു. തനിക്കു വിധി നൽകുവാനുള്ള അധികാരം  ഇല്ലെന്ന് പറഞ്ഞുകൊണ്ട് രാജാവ് ജഡ്ജിയുടെ  അപേക്ഷ നിരസിച്ചു!

അവസാനം ജഡ്ജിതന്നെ തന്റെ  വിധിയെഴുതി!  
ജഡ്ജി ഗോവിന്ദ പിള്ള സ്വയം തൂക്കിലേറ്റാൻ സ്വന്തം വിധി എഴുതി!

 വലിയ ആശയക്കുഴപ്പ ത്തോടെ  രാജാവ് വിധി അംഗീകരിച്ചു. കരുത്തനായ ന്യായാധിപൻ മരണം വരെ  തൂക്കിലേറ്റപ്പെട്ടു. വിധിയിൽ പറഞ്ഞ പ്രകാരം തന്നെ തന്റെ കാലുകൾ വെട്ടി ചോരയൊലിക്കുമാറ് മൂന്നുദിവസം മരത്തിൽ കെട്ടി തൂക്കിയാണ് വിധി നടപ്പാക്കിയത്.  

ഗ്രാമീണരുടെ മുൻപിൽ 'നീതി-ന്യായ  വ്യവസ്ഥ'യോടുള്ള ആദരവ്  പ്രകടിപ്പിക്കുക യായിരുന്നു ജഡ്ജിയുടെ ലക്ഷ്യം
.
ജഡ്ജിയുടെ കുടുംബാംഗങ്ങൾ  ഒരു ജ്യോത്സ്യനെ സമീപിച്ചു. ജഡ്ജിയുടെ ആത്മാവ് തനിക്കു കിട്ടിയ  ശിക്ഷയിൽ ഇപ്പോഴും തൃപ്തിപ്പെട്ടില്ലെന്ന് പ്രശ്നത്തിൽ തെളിഞ്ഞു. അവർ  നിരവധി പൂജാകര്മങ്ങള്  നടത്തുകയും ഒടുവിൽ ചെറുവള്ളി ഭഗവതി ക്ഷേത്ര ക്ഷേത്ര സമുച്ചയത്തിൽ ഒരു ക്ഷേത്രം  നിർമ്മിക്കുകയും ചെയ്തു.

അങ്ങിനെ കോട്ടയം ചെറുവള്ളി ഗ്രാമത്തിലെ ഭഗവതി ക്ഷേത്രത്തിലുള്ള മറ്റൊരു പ്രതിഷ്ഠയായ  'ജഡ്ജി  അമ്മാവൻ സുപ്രസിദ്ധമായി!
  
നിയമപ്രശ്നങ്ങൾ നേരിടേണ്ടി വന്നവരും, നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങിയവരുമായ ഒട്ടനവധി ജനങ്ങൾ ജഡ്ജി  അമ്മാവന്റെ അനുഗ്രഹം തേടുന്നതിന് ചെറുവള്ളി ക്ഷേത്രത്തിലേക്ക് വന്നുതുടങ്ങികോടതിയിൽ നീതിയ്ക്കും ആശ്വാസത്തിനും വേണ്ടി പ്രാർഥിക്കുന്നവരെ  ന്യായാധിപനായ ദൈവം തുണക്കുമെന്നു  പറയപ്പെടുന്നു!




Did you heard about Judge Uncle..Temple  in Kerala..?
In the recent days Judiciary is the only one hope for the general public than that of the politicians made executives and legislature’s.!
With this scenario let us know about heartfelt story of a ‘Judge’ who punished himself for giving an incorrect judgment!
Yes it is the story of the ‘Judge Uncle’ being worshiped at  Cheruvally Sri Bhagavathi Temple , a village near Kottayam, Kerala. The story is amazingly unique and pitiful! It was during the olden days of Travancore Kingdom.
There lived a royal Judge by name Govinda Pillai under the Travancore Kingdom.  He was so respectable and said to be a man of words and his judgment was always fair. Once it so happened that the Judge gave wrong judgment to kill a culprit. Later he realized that his judgment was entirely wrong! He fell in grief that he had punished a wrong person. Surprisingly it was his nephew too.
Judge Govinda Pillai confessed this to the King. He requested the king to punish him for his grave mistake.  The King refused his request by saying that he doesn’t have the authority to give a judgment! Judge Govinda Pillai wrote his own verdict to get himself hanged!   
 The king with great confusion approved the verdict. The Royal Judge was hanged till death, cutting his feet to drain out his blood for three days, in front of the villagers to show his respect towards the ‘system of justice’!
His family members consulted an astrologer who said that the judge’s soul is still not satisfy with the punishment he got. They did several rituals and finally a temple was constructed in the temple complex of    Cheruvally Bhagavathi Temple premises. This shrine has become the famous ‘Judge Ammavan’ temple  in in Cheruvally village of Kottayam.
People who were undergoing legal problems or stuck in a court case came here to seek the blessings from Judge Ammavan. Those who pray for the justice and relief from the court case are said to be granted by this Judge God! 

No comments:

Post a Comment