ചുമടുതാങ്ങി കണ്ടിട്ടുണ്ടോ ?
ചുമടു
താങ്ങികളും
വഴിയമ്പലങ്ങളും
പുതിയതലമുറയ്ക്ക് ഒരു കൗതുക കാഴ്ചയായിരിക്കും. ബാംഗ്ലൂരിൽ കല്യാൺ നഗറിലൂടെയുള്ള റിങ് റോഡിലാണ് ഈ കാഴ്ച കാണുവാൻ സാധിച്ചത്. ചുമടുതാങ്ങിയെ ഉദ്ദേശിച്ചാണോ ഇത് സ്ഥാപിച്ചതെന്നും സംശയമുണ്ട്. ഒരു പക്ഷെ ഒരു വേർപെട്ട ഡിസൈൻ ഇരിക്കട്ടെ എന്നായിരിക്കും ഏതു സ്ഥാപിച്ചവർ കരുതിയത്. ഇതുകണ്ടിട്ടു കേരളത്തിൽ കാലഹരണപ്പെട്ട ചരിത്രസ്മാരകങ്ങളായ ചുമടുതാങ്ങിയെയാണ് ഓർമവന്നത്.
ഒട്ടു
മിക്ക ചുമടുതാങ്ങികളും വഴിയമ്പലത്തിനോട് ചേർന്നായിരുന്നുള്ളത്. ഭാരം
ചുമക്കുന്ന വഴി യാത്രക്കാർക്ക് വിശ്രമിക്കുന്നതിനായി പണിതതാണ് വഴിയമ്ബലങ്ങളും ചുമടുതാങ്ങികളും.പുതു തലമുറയ്ക്ക് ആശ്ചര്യമായി തോന്നുന്ന ഇവ എന്താണന്നറിയേണ്ടേ?
വാഹന സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന ഒരുകാലത്തു തലച്ചുമടായിട്ടാണ് വസ്തുവകകൾ കൈമാറിയിരുന്നത്. ദൂരസ്ഥലങ്ങളിലേക്കു കൊണ്ടുപോയിരുന്നതും തലച്ചുമടായിട്ടാണ്. ചുമടും കൊണ്ട് പോകുന്നവർ ക്ഷീണിക്കുമ്പോൾ വിശ്രമിക്കുന്നതിനാണ് ചുമടുതാങ്ങികൾ. പരസഹായമില്ലാതെ തലച്ചുമടിറക്കിവെക്കുവാൻ വേണ്ടി. ഭക്ഷണവും വിശ്രമവും അടുത്തുതന്നെയുള്ള വഴിയമ്പലങ്ങളിലും.
ഇന്നു
ഈ ചുമടുതാങ്ങികൾ വെറും ചരിത്ര സ്മാരകങ്ങളായിതീർന്നു. ബാംഗ്ലൂരെയിലെ കല്യാൺ നഗറിലൂടെ കടന്നു പോകുന്ന റിങ് റോഡിലുള്ള ചുമടുതാങ്ങി, അതുകണ്ടിട്ടില്ലാത്തവർക് ഒരനുഗ്രഹമായിരിക്കും.
എസ് കെ നായർ
Have
you seen ‘chumadu thangi’
(‘load
supporting stones installed on road sides.)
The ‘chumadu
thangi’ will be an interesting thing for the new generation. I have seen a similar
thing on the Ring Road in Kalyan Nagar, Bangalore. I don’t think that it is
made for the purpose of a ‘chumadu thangi’. Perhaps the man who did it could
have thought to have a superlative landscape design.
‘Chumadu
thangi’ is remembered in Kerala as an outdated historical monument of the transport
of materials to faraway places by human beings as the motor transport was not
available. These were commonly available near the road side rest houses known
as ‘vazhiyampalangal’ were they were provided with food and place to take rest!
Now
these so called ‘chumaduthangi has become mere historical monuments. Those who do not
have seen ‘chumadu thangi’ can visit the walking pathway at the Ring road that passes
through Kalyan Nagar, Bangalore.