സുരഭിലം ഗ്ലോബൽ
A creative platform for Keralite writers
and artists around the world
Know
more about Surabhilam
1.
Vision
Statement for Surabhilam Global
Surabhilam
Global envisions a vibrant and inclusive creative world where Malayali writers
and artists across the globe come together to share ideas, celebrate cultural
roots, and inspire one another. Our vision is to nurture a global community
that values literature, art, and imagination—bridging distances, encouraging
new voices, and fostering meaningful creative collaborations that enrich the
Malayalam literary and artistic landscape.
സുരഭിലം ഗ്ലോബൽ — ദർശനം
ലോകമെമ്പാടുമുള്ള മലയാളി എഴുത്തുകാരും കലാകാരന്മാരും ഒരേ വേദിയിൽ ഒത്തുചേരുന്ന, സൃഷ്ടിയുടെ സുഗന്ധം പരത്തുന്ന ഒരു സജീവ സാംസ്കാരിക ബന്ധം വളർത്തുകയാണ് സുരഭിലം ഗ്ലോബലിന്റെ ദർശനം. സാഹിത്യത്തെയും കലയെയും സ്നേഹിക്കുന്ന ഓരോ മനസുകളും കൈകോർക്കുന്ന, ആശയങ്ങൾ പങ്കിടുന്ന, പുതിയ ശബ്ദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, മലയാളത്തിന്റെ സൃഷ്ടിപാരമ്പര്യത്തെ ആഗോളതലത്തിൽ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.
2. Mission Statement — Surabhilam Global
The mission of Surabhilam Global is to unite Keralite writers
and artists across the world on a vibrant creative platform that encourages
expression, collaboration, and cultural exchange. We aim to nurture new
talents, support established voices, and create meaningful opportunities for
literary and artistic interaction. By promoting Malayalam language, literature,
and diverse art forms on a global stage, Surabhilam Global strives to build a
strong, inclusive, and ever-evolving creative community.
സുരഭിലം ഗ്ലോബൽ — ദൗത്യം
മലയാളി എഴുത്തുകാരെയും കലാകാരന്മാരെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരുമിപ്പിച്ച്, സൃഷ്ടിപരമായ സംവാദങ്ങളും സഹകരണങ്ങളും വളർത്തുന്ന വേദി ഒരുക്കുന്നതാണ് സുരഭിലം ഗ്ലോബലിന്റെ പ്രധാന ദൗത്യം. പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, നിലവിലെ സൃഷ്ടികളെ ആഗോളപഠനത്തിന് സമർപ്പിക്കുക, സാഹിത്യ–കലാ ചർച്ചകൾക്ക് ഊർജ്ജം പകരുക, മലയാള ഭാഷയുടെ സാംസ്കാരിക പാരമ്പര്യം ഉയർത്തിപ്പിടിക്കുക—ഈ വഴികളിലൂടെ ഒരു ശക്തമായ ആഗോള സൃഷ്ടിസമൂഹം വാർത്തെടുക്കുക എന്നതാണ് ലക്ഷ്യം.
ഉദ്ദേശ്യലക്ഷ്യങ്ങൾ
1. സുരഭിലം ഗ്ലോബലിന്റെ പരമോന്നതലക്ഷ്യം ജാതി, മത, കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായ, സ്വാർത്ഥ താല്പര്യങ്ങളില്ലാത്ത, മലയാളത്തിനെ പെറ്റമ്മയായി സ്നേഹിക്കുന്ന; മറ്റുഭാഷകളെ അമ്മയെപ്പോലെ തന്നെ സ്നേഹിക്കുന്ന ഭാഷാസ്നേഹികളായ മലയാളി സർഗ്ഗ പ്രതിഭകളെ കോർത്തിണക്കുക, അവർക്കു വേണ്ട പ്രോത്സാഹനങ്ങൾ നൽകുക എന്നിവയാണ്.
2. പ്രവാസി മലയാളി എഴുത്തുകാരുടെ കൂട്ടായ്മയായ ഈ സംഘടനയിൽ മേല്പറഞ്ഞ കൂട്ടത്തിലുള്ള ആർക്കും അംഗമാകാം. സംഘടനയുടെ ദൈനം ദിന പ്രവർത്തനങ്ങൾ നേരിട്ടറിയുവാൻ എല്ലാവരും അവരവരുടെ വിലാസവും ഫോൺ നമ്പറുകളും ഔദ്യോഗികമായിത്തന്നെ രജിസ്റ്റർ ചെയ്തിരിക്കണം.
3. സർഗ്ഗസംഗമമെന്ന വാർഷിക കൂട്ടായ്മ ആദ്യ സർഗ്ഗസംഗമ ദിനമായ ഓഗസ്റ്റ് 25-നെ ഓർമ്മിപ്പിക്കുന്നതായിരിക്കും. സർഗ്ഗസംഗമത്തിനോടനുബന്ധിച്ച് പ്രകാശനം ചെയ്ത സുരഭിലവും ഈ കൂട്ടായ്മയുടെ വാർഷിക പതിപ്പുകളായി നിലനിർത്തുവാനാണ് ലക്ഷ്യം.
4. ബാംഗ്ലൂരിൽ എന്നപോലെ ഇന്ത്യയിലെയും വിദേശങ്ങളിലെ മറ്റു നഗരങ്ങളിലുമുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും മുൻകൈയോടെ ശ്രദ്ധേയമായ സാംസ്കാരിക കൂട്ടായ്മയായും, സാഹിത്യോത്സവമായും പ്രവർത്തിക്കുന്നത് ഈ കൂട്ടായ്മയുടെ ലക്ഷ്യമാണ്. അതാതു പ്രദേശങ്ങളിലെ കൂട്ടായ്മകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാവുന്നതാണ്.
5. ‘സുരഭിലം ഗ്ലോബലെന്ന’ സംഘടന, കൂട്ടായ്മയെ സൂചിപ്പിക്കുന്നതിലുപരി, ചിന്തകരും, കവികളും, എഴുത്തുകാരും, വായനക്കാരും, കലാകാരന്മാരും പരസ്പരാത്മബന്ധത്തോടെ ചേർന്ന് ആശയങ്ങളെയും കാഴ്ചപ്പാടുകളെയും സൃഷ്ടിചിന്തകളെയും വളർത്തുന്ന ഒരു സംവാദ–സംഗമ വേദിയെ പ്രതിനിധീകരിക്കുക എന്നതാണ് ലക്‌ഷ്യം. പഠനവും പങ്കുവെക്കലും സൃഷ്ടിപരമായ വളർച്ചയും പകരുന്ന ശില്പശാലയുടെ ആത്മീയത പ്രവർത്തനങ്ങളിൽ നിറഞ്ഞുനിൽക്കണം.
6. എഴുത്തുകാരുടെയും, വായനക്കാരുടെയും കലാസാംസ്കാരിക പ്രവർത്തകരുടെയും ഭാഷാപ്രേമികളുടെയും ഇടയിൽ വിശ്വാസ്യതയും ബ്രാൻഡ് ഇമേജും ഉറപ്പാക്കുന്നതിനായി ‘സുരഭിലം ഗ്ലോബൽ’ ബെംഗളൂരു ആസ്ഥാനമാക്കി ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആയിട്ടാണ് രെജിസ്റ്റർ ചെയ്യുന്നത്.
7. 2025-ൽ ബാംഗ്ലൂരിൽ സുരഭിലത്തിൽ എഴുതിയ 125 എഴുത്തുകാരുടെയും, സമാനമനസ്കരായ മറ്റുള്ള എഴുത്തുകാരുടെയും, കേരളത്തിനുപുറത്ത് മറ്റു സ്ഥലങ്ങളിൽ നിന്നുള്ള അംഗങ്ങളുടെയും ഫോട്ടോ, പ്രൊഫൈൽ, രചനകൾ, ആസ്വാദനങ്ങൾ, അംഗീകാരങ്ങൾ എന്നിവ സുരഭിലം ഗ്ലോബലിന്റെ വെബ്സൈറ്റിൽ ഉൾക്കൊള്ളിക്കുന്നതാണ്.
8. ‘സുരഭിലം ഗ്ലോബലിന്റെ ഓൺലൈൻ മീറ്റ് വികസിച്ചുകൊണ്ടിരിക്കെ, രാജ്യത്തെ മറ്റു നഗരങ്ങളിലെ എഴുത്തുകാരെയും വിദേശ നഗരങ്ങളിലുള്ള എഴുത്തുകാരെയും ഉൾപ്പെടുത്തി പ്രതിമാസ ഓൺലൈൻ മീറ്റ് നടത്തുന്നതാണ്.
9. ഇന്ത്യയിലെ മറ്റു നഗരങ്ങളിലെ എഴുത്തുകാരെ ഉൾപ്പെടുത്തി സംയുക്തനഗര സർഗ്ഗസംഗമം മാറിമാറി ഓരോ നഗരങ്ങളിലും നടത്തുവാൻ ശ്രമിക്കുന്നതാണ്.
10. 2026 ആഗസ്റ്റ്മാസം നടത്തുന്ന സർഗ്ഗസംഗമത്തിൽ കവിതാസമാഹാരം, കഥാസമാഹാരം, ലേഖനസമാഹാരം എന്നീ മൂന്ന് പുസ്തകങ്ങളായി പ്രകാശിപ്പിക്കുവാനാണ് ശ്രമം.
11. മാധ്യമങ്ങളിലൂടെ പരസ്യം നൽകി നിയമാവലിക്കനുസൃതമായി ലഭിക്കുന്ന രചനകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവ മാത്രം പ്രസിദ്ധീകരിക്കും. പ്രഗത്ഭരായ എഴുത്തുകാർക്കും പുതുമുഖങ്ങൾക്കും തുല്യമായ പ്രാതിനിധ്യം നൽകും. തിരഞ്ഞെടുക്കുന്ന രചനകൾക്ക് അവാർഡുകളും നൽകാവുന്നതാണ്. തെരഞ്ഞടുക്കാത്ത രചനകളുടെ വിവരങ്ങൾ പരമാവധി രഹസ്യമായി സൂക്ഷിക്കും.
12. ഇതുപോലെ സർഗ്ഗസംഗമപരിപാടിയും, വാർഷിക സമാഹാര പ്രകാശനങ്ങളും എല്ലാ യൂണിറ്റുകളിലും നടത്താവുന്നതാണ്.
13. മുതിർന്ന എഴുത്തുകാരുടെയും കലാസാംസ്കാരിക പ്രവർത്തകരുടെയും സാന്നിധ്യത്തിലും, മാർഗ്ഗനിർദേശത്തിലും എല്ലാ യൂണിറ്റുകളിലും ദിന/രാത്രി സാഹിത്യ ക്യാമ്പുകൾ നടത്താവുന്നതാണ്.
14. മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛൻ്റെ സ്മരണകൾ നിറഞ്ഞ സാഹിത്യ-സാംസ്കാരിക പൈതൃക കേന്ദ്രമായ തുഞ്ചൻ പറമ്പിൽ, മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ സാന്നിധ്യത്തിൽ രണ്ട് ദിവസത്തെ ഭാഷ–സാഹിത്യ പര്യടനവും വർക്ഷോപ്പും വർഷത്തിലൊരിക്കൽ സംഘടിപ്പിക്കാവുന്നതാണ്.
15. പ്രാദേശികരായ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നതിന് ആവശ്യമായ സഹായ സഹകരങ്ങൾ ഈ കൂട്ടായ്മ വാഗ്ദാനം ചെയ്യണ്ടതുണ്ട്.
16. എല്ലാ യൂണിറ്റുകളിലെയും അംഗങ്ങളെ ചേർത്തുകൊണ്ട് നടത്തുന്ന പ്രതിമാസ ഓൺലൈൻ കൂടിക്കാഴ്ചകളിലൂടെ അഭിപ്രായങ്ങൾ, ആശയങ്ങൾ, നിർദ്ദേശങ്ങൾ, സൃഷ്ടിപരമായ പുതുമയേറിയ ചിന്തകൾ എന്നിവ പരസ്പരം പങ്കുവെക്കുന്നതിനുള്ള വേദിയും സജ്ജമാക്കും.
17. ബാംഗ്ലൂരിൽ രജിസ്റ്റർ ചെയ്ത ഈ ട്രസ്ടിന്റെ പ്രവർത്തന സംവിധാനങ്ങൾ നിയന്ത്രിക്കുന്നത് താൽക്കാലികമായി അഡ്‌ഹോക് ഗെവെർണൻസ് ബോർഡ് ആയിരിക്കും.
18. ക്രമേണ എല്ലാ യൂണിറ്റുകളിലും പ്രത്യേകമായ ഡയറക്ടർ ബോർഡ് രൂപീകരിക്കുന്നതാണ്. യൂണിറ്റുകൾ അതാതു ഇടങ്ങളിൽ പ്രത്യേകമായി രെജിസ്റ്റർ ചെയ്യുവാനും, അല്ലെങ്കിൽ ഗ്ലോബൽ കോർഡിനേഷൻ കമ്മിറ്റിയുടെ അധീനതയിൽ പ്രവർത്തിക്കുവാനുമുള്ള സൗകര്യങ്ങൾ ഉണ്ടാവുന്നതാണ്.
19. അതാതു ഇടങ്ങളിൽ പ്രത്യേകമായി രെജിസ്റ്റർ ചെയ്യുന്ന യൂണിറ്റുകൾ സുരഭിലം ഗ്ലോബലിന്റെ അഫിലിയേഷൻ സർട്ടിഫിക്കറ്റോടെയാണ് പ്രവർത്തിക്കേണ്ടത്. ഗ്ലോബൽ കോർഡിനേഷൻ കമ്മിറ്റിയുടെ അധീനതയിൽ പ്രവർത്തിക്കുന്ന യൂണിറ്റുകളുടെ പ്രവർത്തനങ്ങളും, വരവുചെലവ് കണക്കുകളും, ഭാരവാഹികളുടെ പട്ടിക എന്നിവകളെല്ലാം അതാതു സമയങ്ങളിൽ കോർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരം നേടേണ്ടതുണ്ട്.
ORGANISATIONAL STRUCTURE
1.
AD-HOC GOVERNANCE BOARD (BOARD
OF DIRECTORS)
1. VISHNUMANGALAM KUMAR – CHAIRMAN
2. SK NAIR - GENERAL CONVENOR
3. DR. SUSHMA SHANKER – COORDINATOR
4. MR. THANKACHAN PANDALAM
5. GEETHA NARAYANAN
6. ARCHANA SUNIL
7. HASEENA SHIYAS
8. MEERA NARAYANAN
9. RAVIKUMAR THIRUMALA
10.
MANOJ
PISHARADI
11.
SHIVAKUMAR
MUTHATTU
2. OUR PATRONS
1. ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ
2. ശ്രീ സുധാകരൻ രാമന്തളി
3.
ശ്രീ യു കെ കുമാരൻ
4.
ശ്രീ സുരേഷ് മണ്ണാറശാല
5. ശ്രീ സുകുമാരൻ പെരിയച്ചൂർ
6. ശ്രീ പി കെ ഗോപി
7. ശ്രീ സോമൻ കടലൂർ
3.
SARGASANGAMAM BANGALORE ADVISORAY BOARD
1. MR. AR INFANT IPS-RTD
2. MS. JIJA HARISINGH IPS-RTD
3. MR. GOPAKUMAR P – IRS
4. MR. PRAKASH BARE
5. MS. ANURADHA NALAPPAD
6. KISHORE KR
7. MR. SATHISH THOTTASERY
8. MR. SREEDHARAN TM
9. MR. RV ACHARY
10.
MR.
REJIKUMAR
11.
MR.
SANJAY ALEX
4.
GLOBAL COORDINATION COMMITTEE - GCC
1. VISHNUMANGALAM KUMAR – CHAIRMAN
2. SK NAIR - GENERAL CONVENOR
3. DR. SUSHMA SHANKER – COORDINATOR
4. MR. THANKACHAN PANDALAM
5. ONE MEMBER FROM EACH REGION